Sunday, September 5, 2010

പ്രണയം ധൈര്യം ആവശ്യപ്പെടുന്നു !

"ആദ്യം കണ്ട നിമിഷം മുതല്‍ തന്നെ ഞാന്‍ നിന്നില്‍ ആകൃഷ്ടനായിരുന്നു.
നിന്‍റെ തിളങ്ങുന്ന കണ്ണുകള്‍ക്ക്‌ എന്‍റെ ജീവിതം മുഴുവന്‍
നിലാവ് പരത്താനുള്ള കഴിവുള്ളതായി എനിക്ക് തോന്നി....!
പറയാന്‍ വെമ്പി നിന്ന്, എന്‍റെ ഭാവനയില്‍ തന്നെ സ്ഖലനം സംഭവിച്ച
വാക്കുകള്‍ക്കു ഈ പ്രപഞ്ചം മുഴുവന്‍ പൂക്കാലം സൃഷ്ടിക്കാനുള്ള ശേഷി ഉണ്ടായിരുന്നു.
നിന്‍റെ നോട്ടങ്ങള്‍ മൗനമായി
എന്നോട് പറയാന്‍ ആഗ്രഹിച്ചതു എന്തെല്ലാമായിരുന്നു?
നമ്മള്‍ പറയാതെ പറഞ്ഞ വാക്കുകളെല്ലാം ഇപ്പോഴും എന്നെ പിന്തുടരുന്നു?!
ചോദ്യങ്ങള്‍ ചോദിച്ചു കുഴപ്പത്തിലാക്കുന്ന എന്‍റെ സന്ദേഹിയായ മനസ്സ്
കാണുന്നത് നിന്നിലെ ശിശിര കാലമാണ്.
പ്രണയത്തിന്‍റെ ഭ്രൂണഹത്യ......
പാപമാണെങ്കില്‍....?
നമുക്ക് ശിക്ഷ വിധിക്കുന്നത് ആരായിരിക്കും?"

Friday, September 3, 2010

വില്‍പ്പത്രം



പറന്നു പോയ പ്രാവ്
എന്‍റെ ബാല്യത്തിന് .

നഷ്ട്ടപ്പെട്ട പനിനീര്‍പൂവ്
എന്‍റെ കൌമാരത്തിന്.

നിറം മങ്ങിയ ചുമപ്പ്
എന്‍റെ യൌവനത്തിന് .

കളങ്കമില്ലാത്ത സ്വാര്‍ത്വത
എന്‍റെ മധ്യവയസ്സിന് .

ശിഖരങ്ങളില്ലാത്ത ആല്‍മരം
എന്‍റെ വാര്ധക്യത്തിനും

Wednesday, September 1, 2010

പ്രീയപ്പെട്ടവളെ നീ എവിടെയാണ് ?

പ്രീയപ്പെട്ടവളെ നീ എവിടെയാണ്


നിന്നെ ഞാന്‍ ഓര്‍ക്കുട്ടില്‍ തിരക്കി
അവിടെയെങ്ങും നിന്നെ കണ്ടില്ല

നിന്നെ ഞാന്‍ ഫെസ്ബൂകില്‍ തിരക്കി
അവിടെയും  നിന്നെ കണ്ടില്ല

നിന്നെ ഞാന്‍ ട്വിട്ടറില്‍ തിരക്കി
അവിടെയും  നിന്നെ കണ്ടില്ല

ബ്ലോഗായ  ബ്ലോഗെല്ലാം
ഞാന്‍ കയറിഇറങ്ങി
ഒരു  ജാലകവാതില്‍ക്കലും
ഒരു  കൂട്ടത്തിലും
ബൂലോകത്തിലെങ്ങും
നിന്നെ ഞാന്‍ കണ്ടില്ല

എന്‍റെ പ്രതീക്ഷകളെല്ലാം
ഡിലീറ്റ് ചെയ്യുന്നതിന്
തൊട്ടു  മുന്പായി  ഞാനൊന്ന് ചോദിച്ചോട്ടെ ?

എന്‍റെ  പ്രീയപ്പെട്ടവളെ
e_ലോകത്തിലെവിടെയെങ്കിലും നീയുണ്ടോ ?
മുഖം മൂടിയണിഞ്ഞു
വേറൊരു പേരിലെങ്കിലും

Saturday, August 28, 2010

"ജ്ജ് .ജീവനുള്ളവ ശ്വസിക്കും ജ്ജ് ,, ജീവനില്ലാത്തവ വസിക്കും "

കാലം  1994  
സ്ഥലം 7B യിലെ ക്ലാസ്സ്‌ മുറി
ഏറ്റവും പിറകില്‍ നിന്നും രണ്ടാമത്തെ ബെഞ്ചില്‍
ഞാനും മുള്ളന്‍സുമേഷും വെളുത്തപ്രദീപും
വീട്ടുകാര്‍ കൊചൂട്ടനെന്നും നാട്ടുകാര്‍ കൊച്ചുപോട്ടനെന്നും
അധ്യാപകര്‍ മാത്രം അനീഷേന്നും വിളിക്കുന്ന എന്‍റെ
എക്കാലത്തെയും പ്രിയ കൂട്ടുകാരന്‍ ആയ അനീഷ്‌ കുമാര്‍ .k
എന്നിവര്‍ ഇരിക്കുന്നു

ബീടിപുകയുടെ മണമുള്ള വാക്കുകളാല്‍ അനീഷ്‌ എനിക്ക്
ചില കഥകളും അനുഭവങ്ങളും പറഞ്ഞു തരുന്നു.
രവീന്ദ്രന്‍ സാര്‍ സയന്‍സ് പുസ്തകത്തിലെ ജീവലോകം എന്ന
അദ്ധ്യായം പഠിപ്പിക്കുകയാണ് .ജീവനുള്ളവയുടെയും
ജീവനില്ലാത്തവയുടെയും പ്രത്യേകതകള്‍ വളരെ സരസമായി
വര്‍ണ്നിച്ചാണ് രവീന്ദ്രന്‍ സാര്‍ പഠിപ്പിക്കുന്നത്‌ .പെട്ടെന്നാണ്
സാറിന്റെ കണ്ണുകള്‍ ഞങ്ങളുടെ കഥ പരചിലിലും
ഇക്കിളിചിരികളിലും   ഉടക്കിയത്.

ഇന്നും ,അതായത് 2010 ലും എഴുത്തും വായനയും ഒരു
കുറച്ചിലായി കാണുന്ന എന്‍റെ പ്രീയപ്പെട്ട കൂട്ടുകാരനോട്
രവീന്ദ്രന്‍ സാറിന്റെ ചോദ്യം
"ജീവനുള്ള വസ്തുക്കളും ജീവനില്ലാത്ത വസ്തുക്കളും
തമ്മിലുള്ള വ്യത്യാസം പറയു ?"
സ്വതസിദ്ദമായ വിക്കോട് കൂടി കൊചൂട്ടന്‍ അല്ല ..
അനീഷ്‌ കുമാര്‍ .കെ മറുപടി പറഞ്ഞു ലോകത്ത്
ഇന്നേവരെ ആരും പറഞ്ഞിട്ടില്ലാത്ത മറുപടി

"ജ്ജ് .ജീവനുള്ളവ  ശ്വസിക്കും
ജ്ജ് ,,ജീവനില്ലാത്തവ  വസിക്കും "

          

Wednesday, August 18, 2010

പൂര്‍ത്തിയാക്കാത്ത തിരക്കഥയിലെ ആദ്യ 2 സീനുകള്‍.

സീന്‍ 1
നല്ല ഇരുട്ട് .
ഇരുട്ടിനെ തുളച്ചു കൊണ്ട് അലാറത്തിന്റെ ശബ്ദം മുഴങ്ങി കേള്‍ക്കാം
മൊബൈലില്‍ ഒരു ഉണര്‍ത് പാട്ടാണ് അലാറം ആയി ഉപയോഗിച്ചിരിക്കുന്നത് .
എന്തോക്കൊയോ തട്ടി മറിച്ചിട്ട് കൊണ്ട്  ഇരുട്ടില്‍ ഒരു രൂപം എഴുന്നേല്‍ക്കുന്നു.
മുറിയില്‍ വെളിച്ചം നിറയുന്നു.ഇപ്പോള്‍ നമുക്ക് ഏകദേശം 22 വയസ്സ് വയസ്സ്
തോന്നിക്കുന്ന ആരോഗ്യ ദ്രിടഗാത്രനായ ഒരു ചെറുപ്പക്കാരനെ കാണാം .
ഉറക്കത്തിന്റെ ആലസ്യം മാറുന്നതിനായി വാഷ്‌ ബേസിനില്‍ നിന്നും മുഖം
കഴുകുന്നു.മുകളിലായി തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയില്‍ നോക്കി
ആത്മവിശാസം നിറഞ്ഞ പുഞ്ചിരിയോട്‌ കൂടി അവന്‍ മുടി ചീകുന്നു.
ബേര്‍മുടയും ടി ഷര്‍ട്ടും ധരിച്ചു കയ്യില്‍ മൊബൈലും പിടിച്ചു കൊണ്ട്
പ്രകാശത്തിന്റെ നേര്‍ത്ത കിരണങ്ങള്‍ മാത്രം എത്തി നോക്കി തുടങ്ങിയ
ആ പ്രഭാതത്തില്‍ നേരിയ ഒരു ഇടവഴിയിലൂടെ നടക്കുന്നു.

സീന്‍ 2
നിശബ്ധത നിറഞ്ഞു നില്‍ക്കുന്ന ആ മനോഹരമായ പ്രഭാതത്തില്‍
മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന വഴിയിലൂടെ നമ്മള്‍ മുന്‍പ്
കണ്ട ചെരുപ്പക്കാരനുല്‍പ്പെടെ നാല് പേര്‍ പരസ്പരം കളിയാക്കി
കൊണ്ട് പൊട്ടിചിരിച്ചു കൊണ്ട് നടക്കുകയാണ്.
നടക്കുന്നതിനിടയില്‍ കൂട്ടത്തില്‍ നന്നായി തടിച്ച ശരീര പ്രകൃതി
ഉള്ള കോമാളി ലൂക്കുള്ളയാല്‍ സംശയം നിറഞ്ഞ ഭാവത്തോടെ
ചുറ്റിനും പരതുന്നു .എന്തോ അവിചാരിതമായ ശബ്ദം കേട്ടിട്ടെന്ന
പോലെ എല്ലാവരും നടത്തം നിര്‍ത്തി പരിസരം വീക്ഷിയ്ക്കുന്നു.
വളരെ ചെറിയ ശബ്ധത്തില്‍ വേദന കലര്‍ന്ന രീതിയിലുള്ള ഒരു
സ്ത്രീയുടെ   ഞരക്കം കേള്‍ക്കുന്നു.എല്ലാവരും ശബ്ദത്തിന്റെ
ഉറവിടത്തിലേക്ക് ശ്രദ്ധിക്കുന്നു .നിറയെ ചുമന്ന പൂക്കള്‍
നിറഞ്ഞ ഒരു മരത്തിനു ചുവട്ടിലായി ചുമപ്പ് നിറത്തിലുള്ള
സാരിയുടുത്ത ഒരു സ്ത്രീ കമിഴ്ന്നു കിടക്കുന്നു.സ്ത്രീ ശരീരത്തിന്റെ
ക്ലോസ്-അപ്പ്‌ ഷോട്ട് .ആ ശരീരത്തിന്റെ ചുറ്റിലും ശരീരത്തിലും
കൊഴിഞ്ഞു വീണ പൂക്കള്‍ കിടപ്പുണ്ട്.തോളിനു  താഴെയായി
വളരെ കനം കുറഞ്ഞതും എന്നാല്‍ മൂര്‍ച്ചയെരിയതും എന്ന്
തോന്നുന്ന രീതിയിലുള്ള ഒരു കത്തി ആഴ്ത്തിയിരക്കിയിരിക്കുന്നു .

Wednesday, August 11, 2010

ഞാനും,നീയും ,അവനും

ഞങ്ങള്‍
നമ്മള്‍
മൂന്നു പേര്‍
ഞാനും,നീയും ,അവനും.

നീയും അവനും
മാത്രമാകുമ്പോള്‍
ഞാന്‍ ഞാനായിരിക്കും

ഞാനും നീയും
മാത്രമാകുമ്പോള്‍
അവന്‍ ഞാനായിരിക്കും

ഞാനും അവനും
മാത്രമാകുമ്പോള്‍
നീ ഞാനായിരിക്കും

ഇത്രയും
ശരിയാണെങ്കില്‍
ആരാണ് ഞാന്‍ ?
ആരാണ് നീ?
ആരാണ് അവന്‍ ?

Thursday, August 5, 2010

യുക്തി വാദി കോളറ ബാധിച്ചു മരണപ്പെട്ടു.

                                                 "വിഡ്ഢികളുടെ കൂട്ടത്തില്‍ 
                                                ബുദ്ധിമാന്‍മാര്‍ പരിഹസിക്കപെടും "
                                                                      ----------ഒരു ചൈനീസ്‌  പഴമൊഴി----------
=======================================================================
എന്തിനാണ് ഇവിടെ ഈ പഴമൊഴി എഴുതിയത് എന്ന് ചോദിച്ചാല്‍ ഒരു കാര്യവും ഇല്ല .ഇങ്ങനെ 
എന്തെങ്കിലും ഉദ്ധരണികള്‍ കൊടുക്കുന്നത് ഇപ്പോഴത്തെ ഒരു സ്ട്ടയിലാണ്.ഈ സ്ടയിലിന്റെ 
ഉപജ്ഞാതാവ് കെ .ഇ.എന്‍ കുഞ്ഞഹമ്മദ് എന്നൊരു ഊശാന്‍താടിക്കാരനാനെന്നും അദ്ദേഹം
 ഇതിനു പെടന്ട്എടുത്തിട്ടുണ്ടെന്നും ,അതല്ല അദ്ദേഹം ഇതിന്റെ ഒരു പ്രചാരകന്‍
മാത്രമാണെന്നും രണ്ടഭിപ്രായമുണ്ട്‌ .
=================================================================================
                                                                          


craig ventor





                                                                                          

യുക്തിവാദി :"അറിഞ്ഞില്ലേ ,അറിഞ്ഞില്ലേ ?
                   ക്രൈഗ് വെന്ടോര്‍ പരീക്ഷണശാലയില്‍ ജീവന്‍
                   നിര്‍മ്മിച്ചു. ജീവന്‍ നിര്‍മ്മിക്കുന്നവനല്ലേ
                  സ്രഷ്ട്ടാവ്,പിതാവ് ,ദൈവം ?"
 വിശ്വാസി   :" ക്രൈഗ് വെന്ടോര്‍ കൃത്രിമമായി ജീവന്‍
                   നിര്‍മ്മിച്ചു,സമ്മതിച്ചു .ഈ ക്രൈഗ് വെന്ടോര്‍ നെ                      
                  സൃഷ്ട്ടിച്ചതാരാന് ?ദൈവം !അത് കൊണ്ട്   ക്രൈഗ് വെന്ടോര്‍                                                   
                    സൃഷ്ട്ടിച്ച ജീവനും കാരണം ദൈവമാണ്.അതിനെ സൃഷ്ട്ടിച്ചത്
                 ദൈവത്തിന്റെ ഇച്ചയ്ക്കനുസരിച്ചാണ് ".

യുക്തിവാദി :"ഡൈനാമോ കണ്ട്‌ പിടിച്ചത് ഫാരഡെ ആണോ  ഫാരഡെയുടെ അച്ഛനാണോ ?"
വിശ്വാസി   :" ഡൈനാമോ കണ്ട്‌ പിടിക്കാന്‍ കാരണം
                     ഫാരഡെയുടെ അച്ഛനാണ്
                     ഫാരഡെയുടെ അച്ഛന്റെ  അച്ഛനാണ്
                    ഫാരഡെയുടെ അച്ഛന്റെ  അച്ഛന്റെ  അച്ഛനാണ്
                     ഫാരഡെയുടെ അച്ഛന്റെ  അച്ഛന്റെ   അച്ഛന്റെ  അച്ഛനാണ്
                     ഫാരഡെയുടെ അച്ഛന്റെ  അച്ഛന്റെ   അച്ഛന്റെ   അച്ഛന്റെ  അച്ഛനാണ്
                      --------------------------------------------------------------------------
                     അവരെയെല്ലാം സൃഷ്ട്ടിച്ച ദൈവമാണ് "

ഈ മറുപടി കേട്ട് വായും പൊളിച്ചിരുന്ന യുക്തിവാദിയുടെ വായിലൂടെ
 ഒരു ഈച്ച കടന്നു പോകുകയുംആ ഈച്ചയുടെ കാലില്‍ കോളറയുടെ
 അണുക്കള്‍ ഉണ്ടായിരുന്നതിനാല്‍ ദൈവ നിഷേധിയായ ,ദൈവത്തെ നിന്ധിച്ച
ആ യുക്തിവാദി കോളറ പിടിപെട്ടു മരണപ്പെടുകയും ചെയ്തു.

ഗുണപാഠം :ദൈവദോഷം പറയരുത് 
                ദൈവദോഷം കേള്‍ക്കരുത്‌ 
                ദൈവദോഷം ചിന്തിക്കരുത് 




Tuesday, July 6, 2010

ബോണ്‍സായ് വളര്‍ത്തല്‍(?)

 കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്നതും ,
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ത്തപ്പെടുന്നതും  (?),വളര്‍ത്താന്‍
ആഗ്രഹിക്കപ്പെടുന്നതും ബോണ്‍സായ്കളാണ്
              സാമൂഹ്യബോധം എന്ന തായ് വേരരുത്ത്,
              പ്രോഫെഷനലിസം എന്ന വളം കൊടുത്തു ,
              അരാഷ്ട്രീയവാദം എന്ന കമ്പി കെട്ടി ,
               ഭംഗിയാക്കപ്പെട്ട ബോണ്‍സായ്കല്‍






-----------------------------------------------------------------------------
(?)ഒരു മരം നമ്മള്‍ വളര്‍ത്തുകയാണ് എന്നാല്‍ ബോണ്‍സായ്കല്‍  വളര്‍ത്തുക എന്ന പ്രയോഗം തെറ്റല്ലേ ?
വളര്‍ച്ച മുരടിപ്പിച്ചു തളര്‍ത്തി പരുവപ്പെടുത്തി എടുക്കുന്നതല്ലേ ബോണ്‍സായ്

Sunday, July 4, 2010

അങ്ങനെ ഞാനും ഒരു വാദിയായി

എവിടെയും വാദികള്‍ മാത്രം .
           യുക്തിവാദി,
           ഈശ്വരവാദി ,
           നിരീശ്വരവാദി,
           ആശയവാദി,
           അസ്ത്വിത്വവാദി,
           ആത്മീയവാദി,
           മിതവാദി,
           തീവ്രവാദി,
           മതമൌലികവാദി,
           രാഷ്ട്രീയവാദി,
           അരാഷ്ട്രീയവാദി,
           അഹിംസാവാദി,
           ഹിംസാവാദി,
            സൃഷ്ട്ടിവാദി,
           പരിന്നാമവാദി,
           സമത്വവാദി,
            --------------,
            ---------------,
           ഹെന്റമ്മോ ....,
           ഒരു വാദിയാകാതെ
           ജീവിയ്ക്കനാവില്ലെന്ന
            തിരിച്ചറിവ് ,
           അങ്ങനെ ഞാനും ഒരു വാദിയായി
            അവസരവാദി
      

Saturday, July 3, 2010

കാക്കകളെ പറ്റിയുള്ള ഒരു നിഗൂഡ രഹസ്യം

പ്രായാദിക്യം മൂലം അല്ലെങ്കില്‍
വാര്‍ധക്യ സഹജമായ അസുഖം മൂലം
മരിച്ച ഒരു കാക്കയുടെ ശവശരീരം
ആരെങ്കിലും കണ്ടിട്ടുണ്ടോ ??
എനിയ്ക്ക് തോന്നുന്നത് അങ്ങനെ മരിയ്ക്കുന്ന
കാക്കകളെ മറ്റു കാക്കകള്‍ ചേര്‍ന്ന്
അതീവ രഹസ്യമായി രാത്രിയുടെ
അന്ത്യയാമങ്ങളിലെപ്പോഴോ  ദഹിപ്പിയ്ക്കുന്നെന്ടെന്നാണ്.!  
.

ഞാന്‍ ഉണ്മയോ ?

ഒഴിഞ്ഞിടങ്ങളില്‍ ,
ഇരുണ്ടിടങ്ങളില്‍ ,
ആത്മരതിയുടെ മൂകതാളമായ്,
ചോര്‍ന്നു പോയതും ,
ചേര്‍ന്ന് നിന്നതും  ഞാന്‍ .

ഊര്‍ജ്ജ രൂപത്തിന്‍
ഉറവ കണ്ട്‌ ഞാന്‍
ഓടി വന്നു കിതച്ചു നിന്നപ്പോള്‍
കറുത്ത തിരശ്ശീല
താഴ്ത്തിയിട്ടു  നീ
ഇരുള് മൂടി മറഞ്ഞു നില്‍ക്കുന്നു.

എന്‍റെ ജീവിതം
തുടിച്ചു നില്‍ക്കുന്നു
എന്‍റെ തോന്നലില്‍,
നിന്‍റെ തോന്നലില്‍ ,
അവന്റെ തോന്നലില്‍,
..............................

Sunday, June 27, 2010

മഴ സൃഷ്ട്ടിയാണ്

ആകാശം മഴക്കൈകള്‍ നീട്ടി
ഭൂമിയെ ഭോഗിക്കുകയാണ്
പുഴകള്‍ സൃഷ്ട്ടിയ്ക്കാന്‍,
പൂക്കള്‍ സൃഷ്ട്ടിയ്ക്കാന്‍,
പ്രണയം സൃഷ്ട്ടിയ്ക്കാന്‍.

Thursday, June 24, 2010

"ഇരുന്നോളു!ഇരുന്നോളു ! ബഹുമാനമൊക്കെ മനസ്സില്‍ മതി"

ഈ കഥ നടക്കുന്നത് വേനലവധിക്കാലത്തിന്റെ പകുതിയിലെ ഒരു സായാഹ്നത്തിലാണ് .
കഥ എന്ന് പറയുമ്പോള്‍ ,നടന്ന സംഭവമാണ്. സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ അത് കഥയാണല്ലോ ? പ്രത്യേകിച്ചും ഞങ്ങളെ പോലെയുള്ള കഥ പരചിലുകാരുടെ (പരദൂഷണ വിദഗ്ദരുടെ )  കയ്യില്‍ കിട്ടിയാല്‍ അതിനെയങ്ങ്   പൊലിപ്പിച്ചു ഫലിപ്പിച്ചു കളയും.
  കുട്ടികള്‍  കളിക്കുകയും കൊറ്റികള്‍ പാടങ്ങളെ അലങ്കരിക്കുകയും ചെയ്യുന്ന ഒരു സായാഹ്നം .
ചുമപ്പിലും    നീലയിലും പ്രകൃതി ചിത്രപ്പണി നടത്തി ദ്രിശ്യവിരുന്നോരിക്കിയിരിക്കുന്ന ആകാശം .
അന്തരീക്ഷത്തില്‍   മലയാളത്തിലെ മുഴുത്ത തെറിവാക്കുകള്‍ പ്രതിധ്വനിയ്ക്കുന്നു ,
വട്ടം   കൂടിയിരുന്നു ചീട്ടു കളിയ്ക്കുന്ന മധ്യവയസ്ക്കരും ,വൃധന്മാരുമാണ് അതിന്‍റെഉറവിടം .
ചീട്ടുകളിയില്‍ ,പ്രത്യേകിച്ച് ഗുലാന്പെരുശില്‍(28 കളിയില്‍)  ഒരു ലോകകപ്പ്‌ നടത്തിയാല്‍ കപ്പ് ഇന്ത്യക്ക് തന്നെ (കേരളത്തിന്‌) എന്നവര്‍ ഉറപ്പിയ്ക്കുന്നു. 
ഇവര്‍ക്കിടയിലൂടെയാണ് ഞങ്ങള്‍ നടന്നു നീങ്ങുന്നത്‌ .ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ നാല് പേര്‍ 
ആ ഗ്രാമത്തിലെ ഒരു ലോക്കല്‍ കവിയും ,ട്യുറ്റൊരിയലിലെ      ഗണിതാധ്യാപകനുമായ ഞാന്‍ 
മുഖ്യധാര കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് വിപ്ലവം പോരാത്തതിനാല്‍ കുറച്ചു കൂടി തീവ്ര നിലപാടുകളുള്ള ഒരു രാഷ്ട്രിയ പാര്‍ട്ടിയില്‍ അംഗവും ,ഒരമ്പലത്തിലെ ശാന്തിക്കാരനും ആയ രവികുമാര്‍.
ഓ എന്‍ വീ  കുറുപ്പിന്‍റെ കവിതകള്‍ പോലും തിരുത്താന്‍ ധയിര്യം കാണിച്ച (കവിത ഓ എന്‍ വീ യുടെതാണെന്ന് പാവം അറിഞ്ഞിരുന്നില്ല ) ,മലയാള ഭാഷ വിദഗ്ദ്ധനും കമ്മ്യൂണിസ്റ്റ്‌ സൈധാന്തികനും , വാസ്തു ശാസ്ത്രത്തില്‍ അപാര പണ്ഡിതനും ആയ ശശിയണ്ണന്‍ .
പിന്നെയുള്ളത് ,കഥനായകനും സര്‍വോപരി ആ ഗ്രാമത്തിലെ സമാന്തര വിദ്യാഭ്യാസരംഗത്തെ    സമാനതകളില്ലാത്ത ഏക സ്ഥാപനത്തിന്‍റെ പ്രിന്സിപാലും ആയിട്ടുള്ള മനോഹരന്‍ സാറാണ് .
ഞങ്ങളുടെ ലക്‌ഷ്യം പിള്ളേരെ പിടുത്തമാണ് (വിധ്യാര്‍തികളെ ക്യാന്‍വാസ്ചെയ്തു ടുറ്റൊരിയലില്‍ വരുത്തി അവരെ വിദ്യാഭ്യാസം ഉള്ളവരാക്കി മാറ്റുക.)
നടത്തത്തിന്‍റെ വിരസത അകറ്റുന്നത് ചര്‍ച്ചകള്‍ ആണ്. കുട്ടികള്‍ വിളിയ്ക്കുന്ന ഇരട്ട പേരുകള്‍ കാതില്‍ വന്നലയ്ക്കുന്നുണ്ട് . ഇന്ത്യക്ക് ഭീഷണി ചൈന ആണെന്ന് മുതലാളിയായ മനോഹരന്‍ സാറും അതല്ല അമേരിക്കയാണെന്ന് തൊഴിലാളികളായ ഞങ്ങളും വാദിച്ചു മുന്നേറുമ്പോള്‍ 
അതാ ഒരു മുന്നം ലോകയാഥാര്‍ത്ഥ്യം കണ്‍മുന്നില്‍ ; ഞങ്ങലെ കണ്ട്‌ ഞെട്ടി തെങ്ങും മൂട്ടില്‍ നിന്നും ഒരു ആറാം ക്ലാസ്സുകാരി ചാടിയെണീക്കുന്നു .ബഷീര്‍ പറഞ്ഞ പോലെ (?) ലോകത്തിലെ 
ഏറ്റവും വലിയ സുഖം ,മൂത്രശോധന ആസ്വദിക്കുകയായിരുന്നു ആ പെണ്‍കുട്ടി 
ബഷീര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നാ സംശയം മാറിയത് പിന്നീട് നടന്ന ഒരു ചര്‍ച്ചയില്‍ ഇടപെട്ടു കൊണ്ട് ശശിയണ്ണന്‍ "അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ബഷീര്‍ ആയിരിക്കുമെന്നും ,ബഷീറേ അങ്ങനെ പറയാന്‍ തരമുള്ളുവെന്നും,  ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ "എന്നാ ശ്ലോകം ഉധ്വരിച്ചു    സമര്ത്തിച്ചപ്പോലാണ്.
അധികം നീട്ടുന്നില്ല .
ഇവിടയാണ് കഥ യുടെ ക്ലൈമാക്സ്‌ രംഗം .
എന്ത് ചെയ്യണം എന്നറിയാതെ പേടിച്ചു, ചമ്മി നില്‍ക്കുന്ന പെണ്‍ കുട്ടിയെ നോക്കി ഗുരു മനോഹരന്‍ സര്‍ അരുളി ചെയ്തു 
"ഇരുന്നോളു!ഇരുന്നോളു !
ബഹുമാനമൊക്കെ മനസ്സില്‍ മതി !"
പിന്നില്‍ നിന്ന രക്ഷിതാക്കളും ,കൂടെ നിന്ന ഞങ്ങളും ഇരുന്നു പോയി ബഹുമാനം കൊണ്ടേ ..!
       

Wednesday, June 23, 2010

മഴ ആഗ്രഹിക്കാത്ത ഒരു മരം

മഴ തിമിര്‍ക്കുന്ന തെരുവില്‍
ശരീരത്തെ പുതപ്പാക്കുന്ന
ഒരാള്‍ക്കായ്‌ ,ഒരു മഴക്കവിത
മഴയത്തു നീ ഒരു മരമാകുന്നു!
മഴ ആഗ്രഹിക്കാത്ത ഒരു മരം!

Saturday, June 5, 2010

മഴയും, നീയും

മഴ,
പ്രകൃതിയുടെ പ്രലോഭനമാണ്‌,
നിന്‍റെ ചിരി പോലെ!
നിലയില്ലാത്ത പുഴയുടെ
നിശ്ചലത പോലെ!
ഈയാം പാറ്റകളുടെ
ഘോഷയാത്രയില്‍,
ഏറ്റവും മുന്നില്‍ ഞാന്‍.

എന്‍റെ കടം,
എന്‍റെ പ്രണയം പോലെ..............
ഒരിക്കലും തിരിച്ചു കിട്ടാത്തവ,
ഒരിക്കലും തിരിച്ചു നല്‍കാത്തവ!