Sunday, June 27, 2010

മഴ സൃഷ്ട്ടിയാണ്

ആകാശം മഴക്കൈകള്‍ നീട്ടി
ഭൂമിയെ ഭോഗിക്കുകയാണ്
പുഴകള്‍ സൃഷ്ട്ടിയ്ക്കാന്‍,
പൂക്കള്‍ സൃഷ്ട്ടിയ്ക്കാന്‍,
പ്രണയം സൃഷ്ട്ടിയ്ക്കാന്‍.

Thursday, June 24, 2010

"ഇരുന്നോളു!ഇരുന്നോളു ! ബഹുമാനമൊക്കെ മനസ്സില്‍ മതി"

ഈ കഥ നടക്കുന്നത് വേനലവധിക്കാലത്തിന്റെ പകുതിയിലെ ഒരു സായാഹ്നത്തിലാണ് .
കഥ എന്ന് പറയുമ്പോള്‍ ,നടന്ന സംഭവമാണ്. സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ അത് കഥയാണല്ലോ ? പ്രത്യേകിച്ചും ഞങ്ങളെ പോലെയുള്ള കഥ പരചിലുകാരുടെ (പരദൂഷണ വിദഗ്ദരുടെ )  കയ്യില്‍ കിട്ടിയാല്‍ അതിനെയങ്ങ്   പൊലിപ്പിച്ചു ഫലിപ്പിച്ചു കളയും.
  കുട്ടികള്‍  കളിക്കുകയും കൊറ്റികള്‍ പാടങ്ങളെ അലങ്കരിക്കുകയും ചെയ്യുന്ന ഒരു സായാഹ്നം .
ചുമപ്പിലും    നീലയിലും പ്രകൃതി ചിത്രപ്പണി നടത്തി ദ്രിശ്യവിരുന്നോരിക്കിയിരിക്കുന്ന ആകാശം .
അന്തരീക്ഷത്തില്‍   മലയാളത്തിലെ മുഴുത്ത തെറിവാക്കുകള്‍ പ്രതിധ്വനിയ്ക്കുന്നു ,
വട്ടം   കൂടിയിരുന്നു ചീട്ടു കളിയ്ക്കുന്ന മധ്യവയസ്ക്കരും ,വൃധന്മാരുമാണ് അതിന്‍റെഉറവിടം .
ചീട്ടുകളിയില്‍ ,പ്രത്യേകിച്ച് ഗുലാന്പെരുശില്‍(28 കളിയില്‍)  ഒരു ലോകകപ്പ്‌ നടത്തിയാല്‍ കപ്പ് ഇന്ത്യക്ക് തന്നെ (കേരളത്തിന്‌) എന്നവര്‍ ഉറപ്പിയ്ക്കുന്നു. 
ഇവര്‍ക്കിടയിലൂടെയാണ് ഞങ്ങള്‍ നടന്നു നീങ്ങുന്നത്‌ .ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ നാല് പേര്‍ 
ആ ഗ്രാമത്തിലെ ഒരു ലോക്കല്‍ കവിയും ,ട്യുറ്റൊരിയലിലെ      ഗണിതാധ്യാപകനുമായ ഞാന്‍ 
മുഖ്യധാര കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് വിപ്ലവം പോരാത്തതിനാല്‍ കുറച്ചു കൂടി തീവ്ര നിലപാടുകളുള്ള ഒരു രാഷ്ട്രിയ പാര്‍ട്ടിയില്‍ അംഗവും ,ഒരമ്പലത്തിലെ ശാന്തിക്കാരനും ആയ രവികുമാര്‍.
ഓ എന്‍ വീ  കുറുപ്പിന്‍റെ കവിതകള്‍ പോലും തിരുത്താന്‍ ധയിര്യം കാണിച്ച (കവിത ഓ എന്‍ വീ യുടെതാണെന്ന് പാവം അറിഞ്ഞിരുന്നില്ല ) ,മലയാള ഭാഷ വിദഗ്ദ്ധനും കമ്മ്യൂണിസ്റ്റ്‌ സൈധാന്തികനും , വാസ്തു ശാസ്ത്രത്തില്‍ അപാര പണ്ഡിതനും ആയ ശശിയണ്ണന്‍ .
പിന്നെയുള്ളത് ,കഥനായകനും സര്‍വോപരി ആ ഗ്രാമത്തിലെ സമാന്തര വിദ്യാഭ്യാസരംഗത്തെ    സമാനതകളില്ലാത്ത ഏക സ്ഥാപനത്തിന്‍റെ പ്രിന്സിപാലും ആയിട്ടുള്ള മനോഹരന്‍ സാറാണ് .
ഞങ്ങളുടെ ലക്‌ഷ്യം പിള്ളേരെ പിടുത്തമാണ് (വിധ്യാര്‍തികളെ ക്യാന്‍വാസ്ചെയ്തു ടുറ്റൊരിയലില്‍ വരുത്തി അവരെ വിദ്യാഭ്യാസം ഉള്ളവരാക്കി മാറ്റുക.)
നടത്തത്തിന്‍റെ വിരസത അകറ്റുന്നത് ചര്‍ച്ചകള്‍ ആണ്. കുട്ടികള്‍ വിളിയ്ക്കുന്ന ഇരട്ട പേരുകള്‍ കാതില്‍ വന്നലയ്ക്കുന്നുണ്ട് . ഇന്ത്യക്ക് ഭീഷണി ചൈന ആണെന്ന് മുതലാളിയായ മനോഹരന്‍ സാറും അതല്ല അമേരിക്കയാണെന്ന് തൊഴിലാളികളായ ഞങ്ങളും വാദിച്ചു മുന്നേറുമ്പോള്‍ 
അതാ ഒരു മുന്നം ലോകയാഥാര്‍ത്ഥ്യം കണ്‍മുന്നില്‍ ; ഞങ്ങലെ കണ്ട്‌ ഞെട്ടി തെങ്ങും മൂട്ടില്‍ നിന്നും ഒരു ആറാം ക്ലാസ്സുകാരി ചാടിയെണീക്കുന്നു .ബഷീര്‍ പറഞ്ഞ പോലെ (?) ലോകത്തിലെ 
ഏറ്റവും വലിയ സുഖം ,മൂത്രശോധന ആസ്വദിക്കുകയായിരുന്നു ആ പെണ്‍കുട്ടി 
ബഷീര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നാ സംശയം മാറിയത് പിന്നീട് നടന്ന ഒരു ചര്‍ച്ചയില്‍ ഇടപെട്ടു കൊണ്ട് ശശിയണ്ണന്‍ "അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ബഷീര്‍ ആയിരിക്കുമെന്നും ,ബഷീറേ അങ്ങനെ പറയാന്‍ തരമുള്ളുവെന്നും,  ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ "എന്നാ ശ്ലോകം ഉധ്വരിച്ചു    സമര്ത്തിച്ചപ്പോലാണ്.
അധികം നീട്ടുന്നില്ല .
ഇവിടയാണ് കഥ യുടെ ക്ലൈമാക്സ്‌ രംഗം .
എന്ത് ചെയ്യണം എന്നറിയാതെ പേടിച്ചു, ചമ്മി നില്‍ക്കുന്ന പെണ്‍ കുട്ടിയെ നോക്കി ഗുരു മനോഹരന്‍ സര്‍ അരുളി ചെയ്തു 
"ഇരുന്നോളു!ഇരുന്നോളു !
ബഹുമാനമൊക്കെ മനസ്സില്‍ മതി !"
പിന്നില്‍ നിന്ന രക്ഷിതാക്കളും ,കൂടെ നിന്ന ഞങ്ങളും ഇരുന്നു പോയി ബഹുമാനം കൊണ്ടേ ..!
       

Wednesday, June 23, 2010

മഴ ആഗ്രഹിക്കാത്ത ഒരു മരം

മഴ തിമിര്‍ക്കുന്ന തെരുവില്‍
ശരീരത്തെ പുതപ്പാക്കുന്ന
ഒരാള്‍ക്കായ്‌ ,ഒരു മഴക്കവിത
മഴയത്തു നീ ഒരു മരമാകുന്നു!
മഴ ആഗ്രഹിക്കാത്ത ഒരു മരം!

Saturday, June 5, 2010

മഴയും, നീയും

മഴ,
പ്രകൃതിയുടെ പ്രലോഭനമാണ്‌,
നിന്‍റെ ചിരി പോലെ!
നിലയില്ലാത്ത പുഴയുടെ
നിശ്ചലത പോലെ!
ഈയാം പാറ്റകളുടെ
ഘോഷയാത്രയില്‍,
ഏറ്റവും മുന്നില്‍ ഞാന്‍.

എന്‍റെ കടം,
എന്‍റെ പ്രണയം പോലെ..............
ഒരിക്കലും തിരിച്ചു കിട്ടാത്തവ,
ഒരിക്കലും തിരിച്ചു നല്‍കാത്തവ!