Wednesday, September 1, 2010

പ്രീയപ്പെട്ടവളെ നീ എവിടെയാണ് ?

പ്രീയപ്പെട്ടവളെ നീ എവിടെയാണ്


നിന്നെ ഞാന്‍ ഓര്‍ക്കുട്ടില്‍ തിരക്കി
അവിടെയെങ്ങും നിന്നെ കണ്ടില്ല

നിന്നെ ഞാന്‍ ഫെസ്ബൂകില്‍ തിരക്കി
അവിടെയും  നിന്നെ കണ്ടില്ല

നിന്നെ ഞാന്‍ ട്വിട്ടറില്‍ തിരക്കി
അവിടെയും  നിന്നെ കണ്ടില്ല

ബ്ലോഗായ  ബ്ലോഗെല്ലാം
ഞാന്‍ കയറിഇറങ്ങി
ഒരു  ജാലകവാതില്‍ക്കലും
ഒരു  കൂട്ടത്തിലും
ബൂലോകത്തിലെങ്ങും
നിന്നെ ഞാന്‍ കണ്ടില്ല

എന്‍റെ പ്രതീക്ഷകളെല്ലാം
ഡിലീറ്റ് ചെയ്യുന്നതിന്
തൊട്ടു  മുന്പായി  ഞാനൊന്ന് ചോദിച്ചോട്ടെ ?

എന്‍റെ  പ്രീയപ്പെട്ടവളെ
e_ലോകത്തിലെവിടെയെങ്കിലും നീയുണ്ടോ ?
മുഖം മൂടിയണിഞ്ഞു
വേറൊരു പേരിലെങ്കിലും

4 comments:

  1. പ്രീയപ്പെട്ടവളെ നീ എവിടെയാണ്

    ReplyDelete
  2. ഈ ലോകത്തെന്തേ നോക്കിയില്ല?

    ReplyDelete
  3. അവളങ്ങു ദൂരെ മാറിനില്‍ക്കുവാ കണ്ടില്ലേ ?

    ReplyDelete