Sunday, September 5, 2010

പ്രണയം ധൈര്യം ആവശ്യപ്പെടുന്നു !

"ആദ്യം കണ്ട നിമിഷം മുതല്‍ തന്നെ ഞാന്‍ നിന്നില്‍ ആകൃഷ്ടനായിരുന്നു.
നിന്‍റെ തിളങ്ങുന്ന കണ്ണുകള്‍ക്ക്‌ എന്‍റെ ജീവിതം മുഴുവന്‍
നിലാവ് പരത്താനുള്ള കഴിവുള്ളതായി എനിക്ക് തോന്നി....!
പറയാന്‍ വെമ്പി നിന്ന്, എന്‍റെ ഭാവനയില്‍ തന്നെ സ്ഖലനം സംഭവിച്ച
വാക്കുകള്‍ക്കു ഈ പ്രപഞ്ചം മുഴുവന്‍ പൂക്കാലം സൃഷ്ടിക്കാനുള്ള ശേഷി ഉണ്ടായിരുന്നു.
നിന്‍റെ നോട്ടങ്ങള്‍ മൗനമായി
എന്നോട് പറയാന്‍ ആഗ്രഹിച്ചതു എന്തെല്ലാമായിരുന്നു?
നമ്മള്‍ പറയാതെ പറഞ്ഞ വാക്കുകളെല്ലാം ഇപ്പോഴും എന്നെ പിന്തുടരുന്നു?!
ചോദ്യങ്ങള്‍ ചോദിച്ചു കുഴപ്പത്തിലാക്കുന്ന എന്‍റെ സന്ദേഹിയായ മനസ്സ്
കാണുന്നത് നിന്നിലെ ശിശിര കാലമാണ്.
പ്രണയത്തിന്‍റെ ഭ്രൂണഹത്യ......
പാപമാണെങ്കില്‍....?
നമുക്ക് ശിക്ഷ വിധിക്കുന്നത് ആരായിരിക്കും?"

2 comments:

  1. പറയാന്‍ വെമ്പി നിന്ന്, എന്‍റെ ഭാവനയില്‍ തന്നെ സ്ഖലനം സംഭവിച്ച
    വാക്കുകള്‍ക്കു ഈ പ്രപഞ്ചം മുഴുവന്‍ പൂക്കാലം സൃഷ്ടിക്കാനുള്ള ശേഷി ഉണ്ടായിരുന്നു.

    ReplyDelete
  2. നമുക്ക് ശിക്ഷ വിധിക്കുന്നത് ആരായിരിക്കും?"

    ReplyDelete