Wednesday, August 18, 2010

പൂര്‍ത്തിയാക്കാത്ത തിരക്കഥയിലെ ആദ്യ 2 സീനുകള്‍.

സീന്‍ 1
നല്ല ഇരുട്ട് .
ഇരുട്ടിനെ തുളച്ചു കൊണ്ട് അലാറത്തിന്റെ ശബ്ദം മുഴങ്ങി കേള്‍ക്കാം
മൊബൈലില്‍ ഒരു ഉണര്‍ത് പാട്ടാണ് അലാറം ആയി ഉപയോഗിച്ചിരിക്കുന്നത് .
എന്തോക്കൊയോ തട്ടി മറിച്ചിട്ട് കൊണ്ട്  ഇരുട്ടില്‍ ഒരു രൂപം എഴുന്നേല്‍ക്കുന്നു.
മുറിയില്‍ വെളിച്ചം നിറയുന്നു.ഇപ്പോള്‍ നമുക്ക് ഏകദേശം 22 വയസ്സ് വയസ്സ്
തോന്നിക്കുന്ന ആരോഗ്യ ദ്രിടഗാത്രനായ ഒരു ചെറുപ്പക്കാരനെ കാണാം .
ഉറക്കത്തിന്റെ ആലസ്യം മാറുന്നതിനായി വാഷ്‌ ബേസിനില്‍ നിന്നും മുഖം
കഴുകുന്നു.മുകളിലായി തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയില്‍ നോക്കി
ആത്മവിശാസം നിറഞ്ഞ പുഞ്ചിരിയോട്‌ കൂടി അവന്‍ മുടി ചീകുന്നു.
ബേര്‍മുടയും ടി ഷര്‍ട്ടും ധരിച്ചു കയ്യില്‍ മൊബൈലും പിടിച്ചു കൊണ്ട്
പ്രകാശത്തിന്റെ നേര്‍ത്ത കിരണങ്ങള്‍ മാത്രം എത്തി നോക്കി തുടങ്ങിയ
ആ പ്രഭാതത്തില്‍ നേരിയ ഒരു ഇടവഴിയിലൂടെ നടക്കുന്നു.

സീന്‍ 2
നിശബ്ധത നിറഞ്ഞു നില്‍ക്കുന്ന ആ മനോഹരമായ പ്രഭാതത്തില്‍
മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന വഴിയിലൂടെ നമ്മള്‍ മുന്‍പ്
കണ്ട ചെരുപ്പക്കാരനുല്‍പ്പെടെ നാല് പേര്‍ പരസ്പരം കളിയാക്കി
കൊണ്ട് പൊട്ടിചിരിച്ചു കൊണ്ട് നടക്കുകയാണ്.
നടക്കുന്നതിനിടയില്‍ കൂട്ടത്തില്‍ നന്നായി തടിച്ച ശരീര പ്രകൃതി
ഉള്ള കോമാളി ലൂക്കുള്ളയാല്‍ സംശയം നിറഞ്ഞ ഭാവത്തോടെ
ചുറ്റിനും പരതുന്നു .എന്തോ അവിചാരിതമായ ശബ്ദം കേട്ടിട്ടെന്ന
പോലെ എല്ലാവരും നടത്തം നിര്‍ത്തി പരിസരം വീക്ഷിയ്ക്കുന്നു.
വളരെ ചെറിയ ശബ്ധത്തില്‍ വേദന കലര്‍ന്ന രീതിയിലുള്ള ഒരു
സ്ത്രീയുടെ   ഞരക്കം കേള്‍ക്കുന്നു.എല്ലാവരും ശബ്ദത്തിന്റെ
ഉറവിടത്തിലേക്ക് ശ്രദ്ധിക്കുന്നു .നിറയെ ചുമന്ന പൂക്കള്‍
നിറഞ്ഞ ഒരു മരത്തിനു ചുവട്ടിലായി ചുമപ്പ് നിറത്തിലുള്ള
സാരിയുടുത്ത ഒരു സ്ത്രീ കമിഴ്ന്നു കിടക്കുന്നു.സ്ത്രീ ശരീരത്തിന്റെ
ക്ലോസ്-അപ്പ്‌ ഷോട്ട് .ആ ശരീരത്തിന്റെ ചുറ്റിലും ശരീരത്തിലും
കൊഴിഞ്ഞു വീണ പൂക്കള്‍ കിടപ്പുണ്ട്.തോളിനു  താഴെയായി
വളരെ കനം കുറഞ്ഞതും എന്നാല്‍ മൂര്‍ച്ചയെരിയതും എന്ന്
തോന്നുന്ന രീതിയിലുള്ള ഒരു കത്തി ആഴ്ത്തിയിരക്കിയിരിക്കുന്നു .

No comments:

Post a Comment