Saturday, August 28, 2010

"ജ്ജ് .ജീവനുള്ളവ ശ്വസിക്കും ജ്ജ് ,, ജീവനില്ലാത്തവ വസിക്കും "

കാലം  1994  
സ്ഥലം 7B യിലെ ക്ലാസ്സ്‌ മുറി
ഏറ്റവും പിറകില്‍ നിന്നും രണ്ടാമത്തെ ബെഞ്ചില്‍
ഞാനും മുള്ളന്‍സുമേഷും വെളുത്തപ്രദീപും
വീട്ടുകാര്‍ കൊചൂട്ടനെന്നും നാട്ടുകാര്‍ കൊച്ചുപോട്ടനെന്നും
അധ്യാപകര്‍ മാത്രം അനീഷേന്നും വിളിക്കുന്ന എന്‍റെ
എക്കാലത്തെയും പ്രിയ കൂട്ടുകാരന്‍ ആയ അനീഷ്‌ കുമാര്‍ .k
എന്നിവര്‍ ഇരിക്കുന്നു

ബീടിപുകയുടെ മണമുള്ള വാക്കുകളാല്‍ അനീഷ്‌ എനിക്ക്
ചില കഥകളും അനുഭവങ്ങളും പറഞ്ഞു തരുന്നു.
രവീന്ദ്രന്‍ സാര്‍ സയന്‍സ് പുസ്തകത്തിലെ ജീവലോകം എന്ന
അദ്ധ്യായം പഠിപ്പിക്കുകയാണ് .ജീവനുള്ളവയുടെയും
ജീവനില്ലാത്തവയുടെയും പ്രത്യേകതകള്‍ വളരെ സരസമായി
വര്‍ണ്നിച്ചാണ് രവീന്ദ്രന്‍ സാര്‍ പഠിപ്പിക്കുന്നത്‌ .പെട്ടെന്നാണ്
സാറിന്റെ കണ്ണുകള്‍ ഞങ്ങളുടെ കഥ പരചിലിലും
ഇക്കിളിചിരികളിലും   ഉടക്കിയത്.

ഇന്നും ,അതായത് 2010 ലും എഴുത്തും വായനയും ഒരു
കുറച്ചിലായി കാണുന്ന എന്‍റെ പ്രീയപ്പെട്ട കൂട്ടുകാരനോട്
രവീന്ദ്രന്‍ സാറിന്റെ ചോദ്യം
"ജീവനുള്ള വസ്തുക്കളും ജീവനില്ലാത്ത വസ്തുക്കളും
തമ്മിലുള്ള വ്യത്യാസം പറയു ?"
സ്വതസിദ്ദമായ വിക്കോട് കൂടി കൊചൂട്ടന്‍ അല്ല ..
അനീഷ്‌ കുമാര്‍ .കെ മറുപടി പറഞ്ഞു ലോകത്ത്
ഇന്നേവരെ ആരും പറഞ്ഞിട്ടില്ലാത്ത മറുപടി

"ജ്ജ് .ജീവനുള്ളവ  ശ്വസിക്കും
ജ്ജ് ,,ജീവനില്ലാത്തവ  വസിക്കും "

          

Wednesday, August 18, 2010

പൂര്‍ത്തിയാക്കാത്ത തിരക്കഥയിലെ ആദ്യ 2 സീനുകള്‍.

സീന്‍ 1
നല്ല ഇരുട്ട് .
ഇരുട്ടിനെ തുളച്ചു കൊണ്ട് അലാറത്തിന്റെ ശബ്ദം മുഴങ്ങി കേള്‍ക്കാം
മൊബൈലില്‍ ഒരു ഉണര്‍ത് പാട്ടാണ് അലാറം ആയി ഉപയോഗിച്ചിരിക്കുന്നത് .
എന്തോക്കൊയോ തട്ടി മറിച്ചിട്ട് കൊണ്ട്  ഇരുട്ടില്‍ ഒരു രൂപം എഴുന്നേല്‍ക്കുന്നു.
മുറിയില്‍ വെളിച്ചം നിറയുന്നു.ഇപ്പോള്‍ നമുക്ക് ഏകദേശം 22 വയസ്സ് വയസ്സ്
തോന്നിക്കുന്ന ആരോഗ്യ ദ്രിടഗാത്രനായ ഒരു ചെറുപ്പക്കാരനെ കാണാം .
ഉറക്കത്തിന്റെ ആലസ്യം മാറുന്നതിനായി വാഷ്‌ ബേസിനില്‍ നിന്നും മുഖം
കഴുകുന്നു.മുകളിലായി തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയില്‍ നോക്കി
ആത്മവിശാസം നിറഞ്ഞ പുഞ്ചിരിയോട്‌ കൂടി അവന്‍ മുടി ചീകുന്നു.
ബേര്‍മുടയും ടി ഷര്‍ട്ടും ധരിച്ചു കയ്യില്‍ മൊബൈലും പിടിച്ചു കൊണ്ട്
പ്രകാശത്തിന്റെ നേര്‍ത്ത കിരണങ്ങള്‍ മാത്രം എത്തി നോക്കി തുടങ്ങിയ
ആ പ്രഭാതത്തില്‍ നേരിയ ഒരു ഇടവഴിയിലൂടെ നടക്കുന്നു.

സീന്‍ 2
നിശബ്ധത നിറഞ്ഞു നില്‍ക്കുന്ന ആ മനോഹരമായ പ്രഭാതത്തില്‍
മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന വഴിയിലൂടെ നമ്മള്‍ മുന്‍പ്
കണ്ട ചെരുപ്പക്കാരനുല്‍പ്പെടെ നാല് പേര്‍ പരസ്പരം കളിയാക്കി
കൊണ്ട് പൊട്ടിചിരിച്ചു കൊണ്ട് നടക്കുകയാണ്.
നടക്കുന്നതിനിടയില്‍ കൂട്ടത്തില്‍ നന്നായി തടിച്ച ശരീര പ്രകൃതി
ഉള്ള കോമാളി ലൂക്കുള്ളയാല്‍ സംശയം നിറഞ്ഞ ഭാവത്തോടെ
ചുറ്റിനും പരതുന്നു .എന്തോ അവിചാരിതമായ ശബ്ദം കേട്ടിട്ടെന്ന
പോലെ എല്ലാവരും നടത്തം നിര്‍ത്തി പരിസരം വീക്ഷിയ്ക്കുന്നു.
വളരെ ചെറിയ ശബ്ധത്തില്‍ വേദന കലര്‍ന്ന രീതിയിലുള്ള ഒരു
സ്ത്രീയുടെ   ഞരക്കം കേള്‍ക്കുന്നു.എല്ലാവരും ശബ്ദത്തിന്റെ
ഉറവിടത്തിലേക്ക് ശ്രദ്ധിക്കുന്നു .നിറയെ ചുമന്ന പൂക്കള്‍
നിറഞ്ഞ ഒരു മരത്തിനു ചുവട്ടിലായി ചുമപ്പ് നിറത്തിലുള്ള
സാരിയുടുത്ത ഒരു സ്ത്രീ കമിഴ്ന്നു കിടക്കുന്നു.സ്ത്രീ ശരീരത്തിന്റെ
ക്ലോസ്-അപ്പ്‌ ഷോട്ട് .ആ ശരീരത്തിന്റെ ചുറ്റിലും ശരീരത്തിലും
കൊഴിഞ്ഞു വീണ പൂക്കള്‍ കിടപ്പുണ്ട്.തോളിനു  താഴെയായി
വളരെ കനം കുറഞ്ഞതും എന്നാല്‍ മൂര്‍ച്ചയെരിയതും എന്ന്
തോന്നുന്ന രീതിയിലുള്ള ഒരു കത്തി ആഴ്ത്തിയിരക്കിയിരിക്കുന്നു .

Wednesday, August 11, 2010

ഞാനും,നീയും ,അവനും

ഞങ്ങള്‍
നമ്മള്‍
മൂന്നു പേര്‍
ഞാനും,നീയും ,അവനും.

നീയും അവനും
മാത്രമാകുമ്പോള്‍
ഞാന്‍ ഞാനായിരിക്കും

ഞാനും നീയും
മാത്രമാകുമ്പോള്‍
അവന്‍ ഞാനായിരിക്കും

ഞാനും അവനും
മാത്രമാകുമ്പോള്‍
നീ ഞാനായിരിക്കും

ഇത്രയും
ശരിയാണെങ്കില്‍
ആരാണ് ഞാന്‍ ?
ആരാണ് നീ?
ആരാണ് അവന്‍ ?

Thursday, August 5, 2010

യുക്തി വാദി കോളറ ബാധിച്ചു മരണപ്പെട്ടു.

                                                 "വിഡ്ഢികളുടെ കൂട്ടത്തില്‍ 
                                                ബുദ്ധിമാന്‍മാര്‍ പരിഹസിക്കപെടും "
                                                                      ----------ഒരു ചൈനീസ്‌  പഴമൊഴി----------
=======================================================================
എന്തിനാണ് ഇവിടെ ഈ പഴമൊഴി എഴുതിയത് എന്ന് ചോദിച്ചാല്‍ ഒരു കാര്യവും ഇല്ല .ഇങ്ങനെ 
എന്തെങ്കിലും ഉദ്ധരണികള്‍ കൊടുക്കുന്നത് ഇപ്പോഴത്തെ ഒരു സ്ട്ടയിലാണ്.ഈ സ്ടയിലിന്റെ 
ഉപജ്ഞാതാവ് കെ .ഇ.എന്‍ കുഞ്ഞഹമ്മദ് എന്നൊരു ഊശാന്‍താടിക്കാരനാനെന്നും അദ്ദേഹം
 ഇതിനു പെടന്ട്എടുത്തിട്ടുണ്ടെന്നും ,അതല്ല അദ്ദേഹം ഇതിന്റെ ഒരു പ്രചാരകന്‍
മാത്രമാണെന്നും രണ്ടഭിപ്രായമുണ്ട്‌ .
=================================================================================
                                                                          


craig ventor





                                                                                          

യുക്തിവാദി :"അറിഞ്ഞില്ലേ ,അറിഞ്ഞില്ലേ ?
                   ക്രൈഗ് വെന്ടോര്‍ പരീക്ഷണശാലയില്‍ ജീവന്‍
                   നിര്‍മ്മിച്ചു. ജീവന്‍ നിര്‍മ്മിക്കുന്നവനല്ലേ
                  സ്രഷ്ട്ടാവ്,പിതാവ് ,ദൈവം ?"
 വിശ്വാസി   :" ക്രൈഗ് വെന്ടോര്‍ കൃത്രിമമായി ജീവന്‍
                   നിര്‍മ്മിച്ചു,സമ്മതിച്ചു .ഈ ക്രൈഗ് വെന്ടോര്‍ നെ                      
                  സൃഷ്ട്ടിച്ചതാരാന് ?ദൈവം !അത് കൊണ്ട്   ക്രൈഗ് വെന്ടോര്‍                                                   
                    സൃഷ്ട്ടിച്ച ജീവനും കാരണം ദൈവമാണ്.അതിനെ സൃഷ്ട്ടിച്ചത്
                 ദൈവത്തിന്റെ ഇച്ചയ്ക്കനുസരിച്ചാണ് ".

യുക്തിവാദി :"ഡൈനാമോ കണ്ട്‌ പിടിച്ചത് ഫാരഡെ ആണോ  ഫാരഡെയുടെ അച്ഛനാണോ ?"
വിശ്വാസി   :" ഡൈനാമോ കണ്ട്‌ പിടിക്കാന്‍ കാരണം
                     ഫാരഡെയുടെ അച്ഛനാണ്
                     ഫാരഡെയുടെ അച്ഛന്റെ  അച്ഛനാണ്
                    ഫാരഡെയുടെ അച്ഛന്റെ  അച്ഛന്റെ  അച്ഛനാണ്
                     ഫാരഡെയുടെ അച്ഛന്റെ  അച്ഛന്റെ   അച്ഛന്റെ  അച്ഛനാണ്
                     ഫാരഡെയുടെ അച്ഛന്റെ  അച്ഛന്റെ   അച്ഛന്റെ   അച്ഛന്റെ  അച്ഛനാണ്
                      --------------------------------------------------------------------------
                     അവരെയെല്ലാം സൃഷ്ട്ടിച്ച ദൈവമാണ് "

ഈ മറുപടി കേട്ട് വായും പൊളിച്ചിരുന്ന യുക്തിവാദിയുടെ വായിലൂടെ
 ഒരു ഈച്ച കടന്നു പോകുകയുംആ ഈച്ചയുടെ കാലില്‍ കോളറയുടെ
 അണുക്കള്‍ ഉണ്ടായിരുന്നതിനാല്‍ ദൈവ നിഷേധിയായ ,ദൈവത്തെ നിന്ധിച്ച
ആ യുക്തിവാദി കോളറ പിടിപെട്ടു മരണപ്പെടുകയും ചെയ്തു.

ഗുണപാഠം :ദൈവദോഷം പറയരുത് 
                ദൈവദോഷം കേള്‍ക്കരുത്‌ 
                ദൈവദോഷം ചിന്തിക്കരുത്