Thursday, August 5, 2010

യുക്തി വാദി കോളറ ബാധിച്ചു മരണപ്പെട്ടു.

                                                 "വിഡ്ഢികളുടെ കൂട്ടത്തില്‍ 
                                                ബുദ്ധിമാന്‍മാര്‍ പരിഹസിക്കപെടും "
                                                                      ----------ഒരു ചൈനീസ്‌  പഴമൊഴി----------
=======================================================================
എന്തിനാണ് ഇവിടെ ഈ പഴമൊഴി എഴുതിയത് എന്ന് ചോദിച്ചാല്‍ ഒരു കാര്യവും ഇല്ല .ഇങ്ങനെ 
എന്തെങ്കിലും ഉദ്ധരണികള്‍ കൊടുക്കുന്നത് ഇപ്പോഴത്തെ ഒരു സ്ട്ടയിലാണ്.ഈ സ്ടയിലിന്റെ 
ഉപജ്ഞാതാവ് കെ .ഇ.എന്‍ കുഞ്ഞഹമ്മദ് എന്നൊരു ഊശാന്‍താടിക്കാരനാനെന്നും അദ്ദേഹം
 ഇതിനു പെടന്ട്എടുത്തിട്ടുണ്ടെന്നും ,അതല്ല അദ്ദേഹം ഇതിന്റെ ഒരു പ്രചാരകന്‍
മാത്രമാണെന്നും രണ്ടഭിപ്രായമുണ്ട്‌ .
=================================================================================
                                                                          


craig ventor





                                                                                          

യുക്തിവാദി :"അറിഞ്ഞില്ലേ ,അറിഞ്ഞില്ലേ ?
                   ക്രൈഗ് വെന്ടോര്‍ പരീക്ഷണശാലയില്‍ ജീവന്‍
                   നിര്‍മ്മിച്ചു. ജീവന്‍ നിര്‍മ്മിക്കുന്നവനല്ലേ
                  സ്രഷ്ട്ടാവ്,പിതാവ് ,ദൈവം ?"
 വിശ്വാസി   :" ക്രൈഗ് വെന്ടോര്‍ കൃത്രിമമായി ജീവന്‍
                   നിര്‍മ്മിച്ചു,സമ്മതിച്ചു .ഈ ക്രൈഗ് വെന്ടോര്‍ നെ                      
                  സൃഷ്ട്ടിച്ചതാരാന് ?ദൈവം !അത് കൊണ്ട്   ക്രൈഗ് വെന്ടോര്‍                                                   
                    സൃഷ്ട്ടിച്ച ജീവനും കാരണം ദൈവമാണ്.അതിനെ സൃഷ്ട്ടിച്ചത്
                 ദൈവത്തിന്റെ ഇച്ചയ്ക്കനുസരിച്ചാണ് ".

യുക്തിവാദി :"ഡൈനാമോ കണ്ട്‌ പിടിച്ചത് ഫാരഡെ ആണോ  ഫാരഡെയുടെ അച്ഛനാണോ ?"
വിശ്വാസി   :" ഡൈനാമോ കണ്ട്‌ പിടിക്കാന്‍ കാരണം
                     ഫാരഡെയുടെ അച്ഛനാണ്
                     ഫാരഡെയുടെ അച്ഛന്റെ  അച്ഛനാണ്
                    ഫാരഡെയുടെ അച്ഛന്റെ  അച്ഛന്റെ  അച്ഛനാണ്
                     ഫാരഡെയുടെ അച്ഛന്റെ  അച്ഛന്റെ   അച്ഛന്റെ  അച്ഛനാണ്
                     ഫാരഡെയുടെ അച്ഛന്റെ  അച്ഛന്റെ   അച്ഛന്റെ   അച്ഛന്റെ  അച്ഛനാണ്
                      --------------------------------------------------------------------------
                     അവരെയെല്ലാം സൃഷ്ട്ടിച്ച ദൈവമാണ് "

ഈ മറുപടി കേട്ട് വായും പൊളിച്ചിരുന്ന യുക്തിവാദിയുടെ വായിലൂടെ
 ഒരു ഈച്ച കടന്നു പോകുകയുംആ ഈച്ചയുടെ കാലില്‍ കോളറയുടെ
 അണുക്കള്‍ ഉണ്ടായിരുന്നതിനാല്‍ ദൈവ നിഷേധിയായ ,ദൈവത്തെ നിന്ധിച്ച
ആ യുക്തിവാദി കോളറ പിടിപെട്ടു മരണപ്പെടുകയും ചെയ്തു.

ഗുണപാഠം :ദൈവദോഷം പറയരുത് 
                ദൈവദോഷം കേള്‍ക്കരുത്‌ 
                ദൈവദോഷം ചിന്തിക്കരുത് 




3 comments:

  1. കോപ്പി-പേസ്റ്റ്‌ ഉള്ളതിനാൽ രക്ഷപ്പെട്ടു.
    യുക്തിവാദി-വിശ്വാസി ചർച്ചകളിൽ പല മറുപടികളും കോപ്പി-പേസ്റ്റ്‌ തന്നെ. ഒരേ കഥ തന്നെ നൂറുവട്ടം പേസ്റ്റിയാലും മതിവരാത്തവർ.....

    ഗുണപാഠത്തിൽ ഒരു തിരുത്ത്‌.
    ദൈവദോഷം കേട്ടതുകൊണ്ട്‌ ആരും വായപൊളിച്ചിരുന്നിട്ടില്ല. അതിനാൽ ദൈവദോഷം കേൾക്കാം.

    ദൈവത്തിനെ എന്തുവേണമെങ്കിലും പറഞ്ഞൊ, പക്ഷെ ചില ആളുകളെ/ചിട്ടകളെ ദോഷം പറഞ്ഞാൽ കളി മാറും, ങ്‌ഹാ. ദൈവത്തേക്കാൾ വില ഇപ്പോൾ പുണ്യാളന്മാർക്കും കൊടിമരങ്ങൾക്കും അമ്പലങ്ങൾക്കും ചില മാതൃകാപുരുഷന്മാർക്കും ഉണ്ട്‌. അതുവിട്ടുള്ള കളിയില്ല.

    ReplyDelete
  2. ഒരു കാര്യം പറയാൻ വിട്ടുപോയി.
    കോളറ ഉണ്ടാക്കിയതാരാ????

    യുക്തിവാദിയുടെ ആൽമാവിനും ആലില്ലാത്ത മാവിനും എന്തൊക്കെയോ നേർന്നുകൊണ്ട്‌

    ഒരു കുനിഷ്ഠ്‌വാദി.

    ReplyDelete
  3. മനുഷ്യനെ സൃഷ്ടിച്ച ദൈവമോ ദൈവത്തെ സൃഷ്ടിച്ച മനുഷ്യനോ കേമന്‍?

    ReplyDelete