കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്നതും ,കേരളത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ത്തപ്പെടുന്നതും (?),വളര്‍ത്താന്‍
ആഗ്രഹിക്കപ്പെടുന്നതും ബോണ്‍സായ്കളാണ്
സാമൂഹ്യബോധം എന്ന തായ് വേരരുത്ത്,
പ്രോഫെഷനലിസം എന്ന വളം കൊടുത്തു ,
അരാഷ്ട്രീയവാദം എന്ന കമ്പി കെട്ടി ,
ഭംഗിയാക്കപ്പെട്ട ബോണ്‍സായ്കല്‍

-----------------------------------------------------------------------------
(?)ഒരു മരം നമ്മള്‍ വളര്‍ത്തുകയാണ് എന്നാല്‍ ബോണ്‍സായ്കല്‍ വളര്‍ത്തുക എന്ന പ്രയോഗം തെറ്റല്ലേ ?
വളര്‍ച്ച മുരടിപ്പിച്ചു തളര്‍ത്തി പരുവപ്പെടുത്തി എടുക്കുന്നതല്ലേ ബോണ്‍സായ്


