Saturday, July 3, 2010

കാക്കകളെ പറ്റിയുള്ള ഒരു നിഗൂഡ രഹസ്യം

പ്രായാദിക്യം മൂലം അല്ലെങ്കില്‍
വാര്‍ധക്യ സഹജമായ അസുഖം മൂലം
മരിച്ച ഒരു കാക്കയുടെ ശവശരീരം
ആരെങ്കിലും കണ്ടിട്ടുണ്ടോ ??
എനിയ്ക്ക് തോന്നുന്നത് അങ്ങനെ മരിയ്ക്കുന്ന
കാക്കകളെ മറ്റു കാക്കകള്‍ ചേര്‍ന്ന്
അതീവ രഹസ്യമായി രാത്രിയുടെ
അന്ത്യയാമങ്ങളിലെപ്പോഴോ  ദഹിപ്പിയ്ക്കുന്നെന്ടെന്നാണ്.!  
.

7 comments:

  1. ശരിയാണല്ലോ..
    പ്രായമായി ചത്ത ഒരു കാക്കയെ ഞാനും കണ്ടിട്ടില്ല. അല്ല, ഇനിയിപ്പോ കാക്കകള്‍ ചാവുന്നുണ്ടാവില്ലെ? കാക്ക ചിരഞ്ജീവിയാണ് എന്നു പറയാറുണ്ടല്ലോ.

    ReplyDelete
  2. കാക്കകള്‍ ചാവാതിരിക്കില്ലല്ലോ സുപ്രിയാ.. പ്രായമായി ചത്ത മറ്റു എത്ര ജീവികളെ കണ്ടിട്ടുണ്ട്? വീട്ടില്‍ വളര്‍ത്തുന്നത് അല്ലാതെ..?

    എന്തായാലും
    അങ്ങനെ മരിയ്ക്കുന്ന
    കാക്കകളെ മറ്റു കാക്കകള്‍ ചേര്‍ന്ന്
    അതീവ രഹസ്യമായി രാത്രിയുടെ
    അന്ത്യയാമങ്ങളിലെപ്പോഴോ ദഹിപ്പിയ്ക്കുന്നെന്ടെന്നാണ്.!
    എന്ന വരികള്‍ എനിക്കിഷ്ടപ്പെട്ടു..

    പ്രായമായിച്ചത്ത കാക്കയെ കണ്ടിട്ടില്ലെങ്കിലും പ്രായാധിക്യം മൂലം അസുഖം വന്ന കാക്കയെ ഞാന്‍ കണ്ടിട്ടുണ്ട്..കുറെ നാള്‍ വീടിന്റെ പരിസരത്ത് തന്നെ കിടപ്പുണ്ടാര്‍ന്നു... പിന്നെ എന്തു പറ്റി ആവോ.. ചിലപ്പോ മറ്റു കാക്കകള്‍ അതീവ രഹസ്യമയി ദഹിപ്പിക്കാന്‍ കൊണ്ടുപോയിട്ടുണ്ടാകുമോ?

    ReplyDelete
  3. മൈലാഞ്ചി,

    ചിലപ്പോ അതീവ രഹസ്യമായി ആശുപത്രിയിലാക്കിയിട്ടുണ്ടാവാനും സാധ്യതയുണ്ട്.

    ReplyDelete
  4. കാട്ടു മൃഗങ്ങള്‍ക്ക് അവയുടെ അന്ത്യ സമയം അറിയാം എന്ന് തോനുന്നു.
    അവ തന്റെ ആവാസ സ്ഥലത്ത് തന്നെ മരണ സമയം വിശ്രമിക്കുന്നതയാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്
    (അറിവുള്ളവര്‍ക്ക് തിരുത്താം)

    ReplyDelete
  5. ഉറുമ്പ് വയസായി മരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ...ആരെങ്കിലും കൊല്ലുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട് ...അല്ലാതെ ഒരു ഉറുമ്പ പോലും വയസായിട്റ്റ്‌ ഞാന്‍ കണ്ടിട്ടില്ല

    ReplyDelete
  6. ചിലപ്പോ അതീവ രഹസ്യമായി ആശുപത്രിയിലാക്കിയിട്ടുണ്ടാവാനും സാധ്യതയുണ്ട് ha ha ha

    ReplyDelete
  7. ..
    ശരിയാണ്, പക്ഷെ പക്ഷികള്‍ എല്ലാം ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്.
    ..

    ReplyDelete