Saturday, July 3, 2010

ഞാന്‍ ഉണ്മയോ ?

ഒഴിഞ്ഞിടങ്ങളില്‍ ,
ഇരുണ്ടിടങ്ങളില്‍ ,
ആത്മരതിയുടെ മൂകതാളമായ്,
ചോര്‍ന്നു പോയതും ,
ചേര്‍ന്ന് നിന്നതും  ഞാന്‍ .

ഊര്‍ജ്ജ രൂപത്തിന്‍
ഉറവ കണ്ട്‌ ഞാന്‍
ഓടി വന്നു കിതച്ചു നിന്നപ്പോള്‍
കറുത്ത തിരശ്ശീല
താഴ്ത്തിയിട്ടു  നീ
ഇരുള് മൂടി മറഞ്ഞു നില്‍ക്കുന്നു.

എന്‍റെ ജീവിതം
തുടിച്ചു നില്‍ക്കുന്നു
എന്‍റെ തോന്നലില്‍,
നിന്‍റെ തോന്നലില്‍ ,
അവന്റെ തോന്നലില്‍,
..............................

1 comment:

  1. ..
    നന്നായിരിക്കുന്നു,\
    ആ വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റൂ
    ..

    ReplyDelete