അധ്യാപനത്തിന്റെ മഹാത്വത്തെ കുറിച്ച് ബോധ്യപ്പെടുത്താനും കുട്ടികളിൽ അധ്യാപകര്‍ എത്രത്തോളം സ്വാദീനം ചെലുത്തുന്നുണ്ട് എന്ന് മനസ്സിലാക്കിക്കാനും ഒരു നല്ല ഗുരു പറഞ്ഞു തന്ന കഥ ;
"ആശാനക്ഷരം ഒന്നു പിഴാച്ചാൽ അൻപത്തൊന്നു പിഴക്കും ശിഷ്യന് "
കേരളത്തിലെ മലയോര ഗ്രാമത്തിലുള്ള ഒരു വിദ്യാലയം ;ഹർത്താ ലുകളോ ,
പണി മുടക്കുകളോ ,പഠിപ്പു മുടക്കുകളോ ,സമരങ്ങളോ ഒന്നുമില്ലാത്ത
ഒരു അസാധാരണ ദിവസം
അന്നത്തെ ദിവസം ആ സ്കൂളിലെ അധ്യാപകരെ സംബന്ധിച്ച് ഒരു പിരിമുറുക്കത്തിന്റെ
ദിവസമാണ് കാരണം ഇന്ന് സ്കൂളിൽ ഇൻസ്പെക്ഷൻ ആണ് .
ഇൻസ്പെക്ഷൻ ടീം 9 B യിൽ കയറി ,കുട്ടികളെല്ലാം കുളിചിട്ടുണ്ട് കുറി തൊട്ടിട്ടുണ്ട് ,
ഒരേ ഈണത്തിലുള്ള ഗുഡ് മോർണിംഗ് .ടീച്ചര്‍ സന്തോഷത്തോടെ ഒരു മൂലയ്ക്ക്
ചിരി വരുത്തികൊണ്ട് നില്ക്കുന്നു
ഇൻസ്പെക്ഷൻ ടീമിലുള്ള സുരേഷ് സർ ബോർഡിൽ ' NATURE ' എന്നെഴുതി
കുട്ടികളോട് വായിക്കാൻ പറഞ്ഞു
എല്ലാ കുട്ടികളും വായിച്ചത് ഒരേ പോലെ ഒരേ ഈണത്തിൽ " ..നെട്ടുരെ.. '.
സുരേഷ് സാറിനു ദേഷ്യം വന്നു ,കുട്ടികളെ വഴക്ക് പറഞ്ഞു ,
ഇവരെ എല്ലാം തോല്‍പ്പിച്ചു ഒന്‍പതാം ക്ലാസ്സിൽ ഒന്നു കൂടെ ഇരുത്താൻ പറഞ്ഞു ,
ഇത് കേട്ട് കൊണ്ട് നിന്ന ക്ലാസ് ടീച്ചര്‍ വിശാലാക്ഷിയമ്മ സങ്കടത്തോട് കൂടി പറഞ്ഞു
"..പാവം കുട്ടികൾ ഇവരെ തോൽപ്പിച്ചാൽ ഇവരുടെ ഫുട്ടുരെ എന്താകും സാറേ ...."
ഗുണപാഠം :ടീച്ചര്‍ ഫുട്ടുരെ ആയാൽ കുട്ടികൽ നെട്ടുരെ ആകും